ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന കൃതി കണ്ടുകെട്ടുന്നതിന് നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കേരള ഗവണ്‍മെന്റിനോട് ഉത്തവിട്ടു. സിആര്‍പിസി സെക്ഷന്‍-95 പ്രകാരം കണ്ടുകെട്ടാനാണ് ഉത്തരവ്.

അശ്ലീലതയും സഭാവിരുദ്ധതയും ദുരാരോപണങ്ങളും കുത്തിനിറച്ച ഈ കൃതിക്കെതിരെ വ്യാപകമായ പ്രതിഷേധം സഭാവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന്‌റെ പേരില്‍ പ്രക്ഷോഭം നടത്തിയ കത്തോലിക്കായുവജനങ്ങളെ പോലീസ് മര്‍ദ്ദി്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അശ്ലീല പരാമര്‍ശങ്ങള്‍ ഇളക്കിവിട്ട് ജനങ്ങളെ വഴിതെറ്റിക്കാനും തെറ്റായ വഴിയില്‍ ചിന്തിക്കാനും പ്രേരണ നല്കുന്നതാണ് ഈ പുസ്തകമെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. സഭയോടും സഭാധികാരികളോടുമുള്ള വെറുപ്പും വിദ്വേഷവും ഈ പുസ്തകത്തില്‍ ഉടനീളം പ്രതിഫലിക്കുന്നതായും പറയപ്പെടുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.