മണിപ്പൂര്‍; മെയ് മൂന്നുമുതല്‍ ആറുവരെ ആക്രമിക്കപ്പെട്ടത് 121 ദേവാലയങ്ങള്‍

ഇംഫാല്‍: മെയ് മൂന്നുമുതല്‍ ആറുവരെയുള്ള കലാപദിനങ്ങളില്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തത് 121 ദേവാലയങ്ങള്‍. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ല ക്രിസ്ത്യന്‍ ഗു്ഡ് വില്‍ കൗണ്‍സിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ നാലാം തീയതിയാണ് ഏറ്റവും കൂടുതല്‍ അക്രമം നടന്നത്. 76 ദേവാലയങ്ങള്‍ അന്നേ ദിവസം പൂര്‍ണ്ണമായും അഗ്നിക്കിരയാക്കപ്പെട്ടു.

കത്തോലിക്കാ ദേവാലയങ്ങള്‍ ഉള്‍പ്പടെ ഇതര ക്രൈസ്തവസഭകളുടെയെല്ലാം ദേവാലയങ്ങള്‍ ആക്രമണത്തിന് വിധേയമായി. 3.43 മില്യന്‍ ജനസംഖ്യയുളള മണിപ്പൂരില്‍ ക്രൈസ്തവര്‍ 41.29 ശതമാനമാണ്. ഹൈന്ദവര്‍ 41.30 ശതമാനം വരും. മുസ്ലീമുകള്‍ 8.4 ശതമാനം മാത്രമാണ്.

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍ ലൂമന്‍ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.