നാളെ മരിയന്‍ ദിനം

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ( 21 -ാം തീയതി ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും സ്വർല്ലോക രാജ്ഞിയായ പരിശുദ്ധ അമ്മയുടെ തിരുനാളും മരിയൻ പ്രദക്ഷിണവും ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍  നേർച്ച നേർന്ന് എത്തുന്ന വിശ്വാസികൾ  പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. 

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.15 pm ജപമാല , 6.45 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്ന് നിത്യസഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധനയും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 

Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU


spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates