മരിയന്‍ ദിന ശുശ്രൂഷയും അല്‍ഫോന്‍സാമ്മയുടെ തിരുനാളും 31 ന്

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയൻ ദിനശുശ്രൂഷയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ പുണ്യപുത്രിയുമായ വി.അൽഫോൻസാമ്മയുടെ തിരുനാളും  ജൂലൈ  31ന്   ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6:30 pm  ജപമാല , 7: pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന

പള്ളിയുടെ വിലാസം: 
Our Lady and St.George , Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് നേർച്ച ഉണ്ടാക്കി കൊണ്ടുവരണമെന്നും ഓർമ്മിപ്പിക്കുന്നു.




മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.