Wednesday, June 18, 2025
spot_img
More

    കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത ” 2025

    ഷൈമോൻ തോട്ടുങ്കൽ

    ബർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025 ബർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെട്ടു . , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്‌സ് ആൻഡ് വർഷിപ് ,രൂപത എസ് എം വൈ എം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ . തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു , മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി . .മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആർ എം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ,പ്രൊക്കുറേറ്റർ റെവ ഫാ ജോ മൂലശ്ശേരി വി.സി . എന്നിവർ ആശംസകൾ അർപ്പിച്ചു .വൈദികൻ ആകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെൽവിൻ ജെയ്‌മോൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകർഷിച്ചു . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിചാ പരിപാടികൾക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിച്ചു .രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി ,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!