മരിയന്‍ പത്രത്തോടൊപ്പം ചേരൂ, സഭയെ പണിതുയര്‍ത്തൂ

 വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ക്രൈസ്തവ ഓണ്‍ലൈന്‍  മാധ്യമ രംഗത്ത് സവിശേഷമായ  ഇടംനേടാന്‍ കഴിഞ്ഞ ഒരു വെബ് പോര്‍ട്ടലാണ് മരിയന്‍പത്രം. ലണ്ടനിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് മരിയന്‍പത്രം പുറത്തിറങ്ങുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ പിന്തുണയും ഇതിനുണ്ട്. പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന്‌ എന്നതാണ് മരിയന്‍ മിനിസ്ട്രിയുടെ ആപ്തവാക്യം.

ഈ ലോകം പരിശുദ്ധ അമ്മയുടെ പ്രാധാന്യവും പ്രസക്തിയും മുമ്പെന്നെത്തെക്കാളുമേറെ മനസ്സിലാക്കിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കൊറോണ പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ പരിശുദ്ധ അമ്മയുടെവിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടതും അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. പരിശുദ്ധ അമ്മയ്ക്ക് സഭയുടെ മാതാവ് എന്ന വിശേഷണവും കൂടിയുണ്ട്. സഭയുടെ രൂപപ്പെടലില്‍ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനം എല്ലാവര്‍ക്കും അറിവുള്ളതുമാണല്ലോ?   ഈ ഒരു സാഹചര്യത്തിലാണ് മരിയന്‍ പത്രം അതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

രണ്ടു രീതിയിലുള്ളതാണ് അത്. ഒന്നാമതായി മരിയന്‍ പത്രം ഫസ്റ്റ് വേര്‍ഷന്‍ ആപ്പ് പുറത്തിറക്കിയതാണ്. കൂടുതല്‍ ആളുകളിലേക്ക് മരിയന്‍ പത്രത്തെ എതിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ യില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നുംആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
പരിശുദ്ധ അമ്മയെ എല്ലാവരും അറിയുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. സഭയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും. അതുകൊണ്ട് പരിശുദ്ധ അമ്മയോടും തിരുസഭയോടും സ്‌നേഹമുള്ള റിപ്പോര്‍ട്ടര്‍മാരെ ഞങ്ങള്‍ക്കാവശ്യമുണ്ട്. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം പ്രചരിപ്പിക്കാനും സഭയെ താങ്ങിനിര്‍ത്താനുമാണ് അത്. ഇങ്ങനെയൊരു താല്പര്യവും ലക്ഷ്യവുമുള്ളവര്‍ക്ക മരിയന്‍പത്രത്തോട് ചേര്‍ന്നുപ്രവര്‍ത്തിക്കാനുളള അവസരമാണ് രണ്ടാമതായി മരിയന്‍ പത്രം ഒരുക്കുന്നത്.

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ സഭാസംബന്ധമായ വാര്‍ത്തകള്‍, ദൈവത്തിന് വേണ്ടിപ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ ആരെയെല്ലാമാണോ ലോകത്തിന് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അവരെക്കുറിച്ചുള്ള ഫീച്ചറുകള്‍, മരിയഭക്തി വളര്‍ത്താന്‍ സഹായകമായ ലേഖനങ്ങള്‍ എന്നിങ്ങനെ ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിനും സഭാപ്രസിദ്ധീകരണത്തിനും അവശ്യമായ എല്ലാവിഭവങ്ങളും നല്കാന്‍ തയ്യാറുള്ള റിപ്പോര്‍ട്ടര്‍മാരെയാണ് ഞങ്ങള്‍ തേടുന്നത്.

എഴുത്ത് എന്നത് ദൈവികമായ ഒരു വിളി തന്നെയാണ്. അക്ഷരങ്ങളിലൂടെ അനേകരൂടെ ജീവിതങ്ങളെ പ്രകാശി്പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ചരിത്രസത്യമാണ്. അതുകൊണ്ട് മരിയന്‍പത്രത്തോട് ചേര്‍ന്ന് സഭയെ വളര്‍ത്താനും മാതാവിനെ സ്‌നേഹിക്കാനും സര്‍വ്വോപരി ദൈവമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം.

ഈ ശുശ്രൂഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുമല്ലോ? അതുപോലെ എല്ലാവരിലേക്കും മരിയന്‍ പത്രത്തിന്റെ ആപ്പ് എത്തിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുമല്ലോ?
വരൂ, നമുക്ക് മരിയഭക്തിയുടെ പ്രചാരകരാകാം. സഭാ മാതാവായ മറിയമേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സ്‌നേഹാദരങ്ങളോടെ
ഫാ.ടോമി എടാട്ട്
ചീഫ് എഡിറ്റര്‍
മരിയന്‍ പത്രം

Android phones: https://play.google.com/store/apps/details?id=com.sysarena.marianpathram

I phones : https://apps.apple.com/gb/app/marian-pathram/id1506928309

ബന്ധപ്പെടേണ്ട നമ്പര്‍
ബ്ര. തോമസ് സാജ്, മാനേജിംങ് എഡിറ്റര്‍, മരിയന്‍ പത്രം.

PHONE: 0044 780 950 2804
email: marianpathram@gmail. comമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.