വിശുദ്ധ ബൈബിളിലെ മേരി മഗ്ദലനയുടെ കാലത്തെ സിനഗോഗ് കണ്ടെത്തി

വിശുദ്ധ ബൈബിളിലെ മേരി മഗ്ദലനയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇന്നത്തെ മിഗ്ദാലില്‍ പുരാവസ്തു ഗവേഷകര്‍ സിനഗോഗ് കണ്ടെത്തി. മേരി മഗ്ദലനയും കുടുംബവും ആരാധനയ്ക്കായി ഇവിടെയെത്തിയിരിക്കാം എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്ന് പര്യവേക്ഷണത്തിന് നേതൃത്വം നല്കുന്ന അവ്ശാലോം ഗോര്‍ണി ഇസ്രായേല്‍ ന്യൂസ്‌പേപ്പറിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് പഴയ മഗ്ദലനയില്‍ നിന്ന് സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 2009 ലായിരുന്നു ആദ്യ സിനഗോഗ് കണ്ടെത്തിയത്. വ്യവസായ മേഖലയില്‍ നിന്നായിരുന്നു ആദ്യസിനഗോഗ് കണ്ടെത്തിയത്. ഇപ്പോഴത്തേത് റെസിഡെന്‍ഷ്യല്‍ സ്ട്രീറ്റില്‍ നിന്നാണ്. വലിയൊരു ഹാള്‍, രണ്ടുവശങ്ങളിലും മുറികള്‍, കല്ലുകൊണ്ടുള്ള ബെഞ്ച് എന്നിവയാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.