പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തവര്‍ ദൈവത്തില്‍ നിന്ന് വേര്‍പെട്ടവരോ?

പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തവര്‍ ദൈവത്തില്‍ നിന്ന് വേര്‍പെട്ടവരാണ് എന്ന് പറഞ്ഞത് ഗ്രിഗറി നസിയാന്‍സനാണ്.

എമ്മാനുവല്‍ യഥാര്‍ത്ഥത്തില്‍ ദൈവമാണെന്നും തല്‍ക്കാരണത്താല്‍ പരിശുദ്ധ കന്യക യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അമ്മയാണെന്നും വിശ്വസിച്ച് ഏറ്റുപറയാത്തവര്‍ തിരസ്‌കൃതനാകട്ടെയെന്നാണ് എഫേസോസ് സൂനഹദോസ് ദൈവമാതൃത്വത്തെ നിര്‍വചിക്കുന്നത്. കത്തോലിക്കാസഭയോട് വിയോജിപ്പുണ്ടായിരുന്നുവെങ്കിലും മാര്‍ട്ടിന്‍ ലൂഥര്‍ പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വത്തെ അംഗീകരിച്ചിരുന്ന വ്യക്തിയായിരുന്നു.

മറിയം യഥാര്‍ത്ഥത്തില്‍ മനുഷ്യകുലത്തിന്റെ മാതാവ് എന്നുമാത്രമല്ല വിളിക്കപ്പെടേണ്ടത് മറിച്ച് ദൈവമാതാവെന്ന് കൂടിയാണ്… മറിയം സത്യദൈവത്തിന്റെ മാതാവാണെന്നതില്‍ സംശയത്തിനിടയില്ല എന്നായിരുന്നു ഇതേക്കുറിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ അഭിപ്രായപ്പെട്ടത്.

വാസുലായ്ക്ക് ഈശോ വെളിപെടുത്തിയതും എഴുതിവയ്ക്കാന്‍ പറഞ്ഞതുമായ ഭാഗവും ദൈവമാതൃത്വത്തെക്കുറിച്ചുള്ളതായിരുന്നു. എന്റെ അമ്മയെ പരിത്യജിക്കുന്നവരേ ഞാന്‍ ആഹ്വാനം ചെയ്യുന്നു, ചെവി തുറന്ന് കേള്‍ക്കുക, എന്റെ അമ്മ സ്വര്‍ഗ്ഗത്തില്‍ രാജ്ഞിയാണ്. ദൈവമാതാവ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു എന്നായിരുന്നു അത്.

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച വരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത ദൈവമാതൃത്വം എന്ന പദവിയായിരുന്നു.

പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.