വത്തിക്കാനില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി

വത്തിക്കാന്‍സിറ്റി: വത്തിക്കാനിലെ ഔട്ട് ഡോര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും പുറത്ത് പോകുമ്പോഴും മാസ്‌ക്ക് നിര്‍ബന്ധമാക്കിക്കൊണ്ട് വത്തിക്കാന്‍ ഔദ്യോഗികമായി ഉത്തരവിറക്കി. കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ബിഷപ് ഫെര്‍നാഡോ ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്, ഓപ്പണ്‍ എയറിലും തൊഴിലിടങ്ങളിലും സാമൂഹികാകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പറയുന്നു. ഇതിനിടയില്‍ മാസ്‌ക്ക് ധരിച്ച പാപ്പയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു.

ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാനായി സെപ്തംബര്‍ ഒമ്പതിന് എത്തിയപ്പോഴായിരുന്നു അത്. എന്നാല്‍ കാറിന് വെളിയിലേക്കിറങ്ങിയപ്പോള്‍ പാപ്പ മാസ്‌ക്ക് നീക്കം ചെയ്തിരുന്നു കര്‍ദിനാള്‍ പെട്രോ പരോലിന്‍, കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍ എന്നിവരെപോലെയുള്ള വത്തിക്കാനിലെ ഉന്നതാധികാരികള്‍ സ്ഥിരമായി മാസ്‌ക്ക് ധരിച്ചാണ് നടക്കുന്നത്.

സൗത്തേണ്‍ ഇറ്റലിയിലെ ബിഷപ് ജിയോവാനി കോവിഡ് 19 ബാധിച്ച് ഞായറാഴ്ച മരണമടഞ്ഞിരുന്നു.13 മെത്രാന്മാര്‍ ലോകംമുഴുവനുമായി കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.