ബ്രിട്ടനിലെ മധ്യകാല ക്രൈസ്തവികതയ്ക്ക് പുതിയ തെളിവുകള്‍

സ്്ത്രീയുടെ ശവകുടീരത്തി്ല്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് യയുകെയിലെ മധ്യകാല ക്രൈസ്തവികതയുടെ അനിഷേധ്യമായ തെളിവുകള്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം പുറത്തുവന്നത്. 1300 വര്‍ഷം പഴക്കമുള്ള ചില തെളിവുകളിലേക്കാണ് ഈ പഠനം വെളിച്ചം വീശിയത്. ലണ്ടനിലെ ഹാര്‍പോളെ ഗ്രാമത്തിലാണ് ഗവേഷണം നടന്നത്. പുരാതന ക്രൈസ്തവരുടെ നേതൃത്വംവഹിച്ചിരുന്ന സ്ത്രീയുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന നെക്ലേസാണ് ഗവേഷണത്തില്‍കണ്ടെടുക്കപ്പെട്ടത്.

ക്രൈസ്തവസമൂഹത്തില്‍ അധികാരവുംസ്വാധീനവുമുണ്ടായിരുന്ന ഒരുസ്ത്രീയാണ് ഇവരെന്നാണ് നിഗമനം.രാജ്ഞി, പ്രഭ്വി, കന്യാസ്ത്രീ തുടങ്ങിയ സാധ്യതകളിലേക്കാണ് ഗവേഷകര്‍ വിരല്‍ചൂണ്ടുന്നത്. കുരിശുചിത്രിതം ചെയ്ത നെക്ലേസാണ് കണ്ടെടുക്കപ്പെട്ട ആഭരണം.

630 നും 670 നും ഇടയിലുള്ള ഇംഗ്ലണ്ടിലെ ക്രൈസ്തവവിശ്വാസത്തെയാണ് ഈ തെളിവുകള്‍ സാധൂകരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.