Wednesday, January 15, 2025
spot_img
More

    മില്യന്‍ കുടുംബങ്ങള്‍, മില്യന്‍ ജപമാലകള്‍ കോവിഡ് വ്യാപനത്തിനെതിരെ പ്രാര്‍ത്ഥനായജ്ഞവുമായി ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍

    ഫാത്തിമായിലെ വിഷനറി സിസ്റ്റര്‍ ലൂസിയായില്‍ നിന്നുള്ള പ്രചോദനം സ്വീകരിച്ചുകൊണ്ട് കൊറോണ വ്യാപനം അവസാനിപ്പിക്കുന്നതിനായി ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍ മില്യന്‍ കുടുംബങ്ങള്‍, മില്യന്‍ ജപമാലകള്‍ എന്ന പേരില്‍ പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള വ്യാപകമായി പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

    പോര്‍ച്ചുഗീസ് വിപ്ലവകാലമായ 1974- 1975 ല്‍ അക്രമം അവസാനിപ്പിക്കാന്‍ എല്ലാവരും പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ സിസ്റ്റര്‍ ലൂസിയ ആവശ്യപ്പെട്ടിരുന്നു. ഒരു മില്യന്‍ കുടുംബങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നു അഭ്യര്‍ത്ഥന. ഇതനുസരിച്ച പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി വിപ്ലവം അവസാനിച്ചു. ഇതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് മദര്‍ ജനറല്‍ സിസ്റ്റര്‍ മേരി റിച്ചാര്‍ഡ്‌സ ഒരു മില്യന്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജപമാല യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

    ഒരു മില്യന്‍ കുടുംബങ്ങളെ ഞങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന് അറിയില്ല. പക്ഷേ ദൈവം ഞങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കുന്നു. ദൈവമാതാവ് ഞങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പ്രാര്‍്ത്ഥിക്കും. അമലോത്ഭവമാതാവിന്റെ കൈകളിലേക്ക് ഞങ്ങള്‍ ഈ ലക്ഷ്യം സമര്‍പ്പിച്ചിരിക്കുകയാണ്. മദര്‍ പറയുന്നു. അമേരിക്കയില്‍ ഈ സന്യാസസമൂഹം വയോജനങ്ങള്‍ക്കുവേണ്ടി 29 ഹൗസുകള്‍ നടത്തുന്നുണ്ട്. കോവിഡ് ബാധയില്‍ 11 പേരെ ഇവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

    എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് മാതാവ് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമായിലെ സിസ്റ്റര്‍ ലൂസി ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ജോയിന്‍ ചെയ്യാവുന്നതാണ്.

    visit: http://littlesistersofthepoor.org/a-million-families-a-million-rosaries/

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!