സഭ പ്രേഷിതയാകുമ്പോഴാണ് വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നത്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കെട്ടിക്കിടക്കാതെ പുറത്തേയ്‌ക്കൊഴുകുന്ന ജലം കടന്നുപോകുന്ന വഴികളെ ഫലഭൂയിഷ്ഠമാക്കി ജീവന്‍ നല്‍കുന്നതുപോലെ സഭ പ്രേഷിതയാകുമ്പോഴാണ് വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ക്രൈസ്തവ ജീവിതം സുവിശേഷവത്ക്കരണമാണ്. അതിന്റെ വികാസമാണ് പ്രേഷിതപ്രവര്‍ത്തനം. മാര്‍ ആലഞ്ചേരി പറഞ്ഞു. വിവിധ സീറോ മലബാര്‍ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും അല്മായ പ്രേഷിത മുന്നേറ്റങ്ങളുടെയും പ്രതിനിധികള്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന മിഷന്‍ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആലഞ്ചേരി.

സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷന്‍ ഓഫീസും സംയുക്തമായിട്ടാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്.

250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.