ഹാര്‍മു: മിഷനറിസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. റാഞ്ചിക്ക് സമീപം ഹാര്മുവില് വച്ചായിരുന്നു അപകടം.
റിന്യൂവല്‍ പ്രോഗ്രാമില്പങ്കെടുക്കാന് വന്നതായിരുന്നു ഇവര്‍. സെപ്തംബര്‍ പതിനഞ്ചിനാണ് അപകടമുണ്ടായത്. തിരികെ റാഞ്ചിയിലേക്ക് ഇരുവാഹനങ്ങളിലായി മടങ്ങുകയായിരുന്നു ബ്രദേഴ്സ്. ആറുപേരാണ് അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്നത്.
ഇതില്‍ ബ്ര. സുജീറ്റ് കിന്‍ഡോയാണ് മരണമടഞ്ഞത്. 45 വയസായിരുന്നു. മറ്റ് അഞ്ചുപേരുടെയും നില ഗുരുതരമാണ്.
വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ്.