വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന വൈദികന് ഗോ ബായ്ക്ക് വിളിച്ച് വിശ്വാസികള്‍.. മൂഴിക്കുളം ദേവാലയവും പൂട്ടിച്ചു

മൂഴിക്കുളം: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തെക്കുറിച്ചുള്ള വിവാദങ്ങളെതുടര്‍ന്ന് രണ്ടാമത് ദേവാലയവും അടച്ചുപൂട്ടേണ്ടിവന്നു. സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തിന് പുറകെ മൂഴിക്കുളം ദേവാലയമാണ് ഇത്തവണ അടച്ചുപൂട്ടിയത്.

മൂഴിക്കുളം ദേവാലയത്തില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ ഡിസ്‌പെന്‍സേഷനുമായിവന്ന പൂതവേലി അച്ചനെ ദേവാലയകോമ്പൗണ്ടില്‍ കയറ്റാന്‍ അനുവദിക്കാതെ ഒരുസംഘം ആളുകള്‍ ഗെയ്റ്റ്് പൂട്ടിയിടുകയും ഗോ ബായ്ക്ക് വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിനുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി പൂതവേലി അച്ചന്‍ പള്ളിയില്‍ കയറാതെ മടങ്ങി.

രൂപതാധ്യക്ഷന്റെ നിയമന ഉത്തരവുമായി വന്ന ഒരു വൈദികന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ദുര്യോഗമാണ്പൂതവേലി അച്ചന് അനുഭവിക്കേണ്ടിവന്നത്. ഇടവകയിലെ ഒരു വിഭാഗം ജനങ്ങളാണ് ചില തല്പരകക്ഷികളുടെ സ്വാധീനത്താല്‍ പ്രശ്‌നത്തിന് തുടക്കമിട്ടത്.

നിലവില്‍ ജനാഭിമുഖകുര്‍ബാന അര്‍പ്പിച്ചുവന്നിരുന്ന ദേവാലയമായിരുന്നു മൂഴിക്കുളം. ഈസാഹചര്യത്തിലാണ് ഡിസ്‌പെന്‍സേഷനുമായി പൂതവേലിഅച്ചന്‍ എത്തിയത്. താന്‍ വരുന്ന കാര്യവും പൂര്‍ണ്ണമായും ജനാഭിമുഖകുര്‍ബാനയാണ് അര്‍പ്പിക്കുന്നതെന്ന കാര്യവും മുന്‍കൂട്ടി പൂതവേലി അച്ചന്‍ ഇടവകയുമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. പൊതുയോഗം തീരുമാനമെടുത്തതിന്‍പ്രകാരമാണ് അച്ചനെ ദേവാലയത്തില്‍ കയറ്റാത്തതെന്ന നിലപാട് കൈക്കാരന്മാരുടേത്

. രൂപതാധ്യക്ഷന്റെ ഉത്തരവില്ലാതെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.