ഡെന്‍വര്‍: മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുതിയ സിനിമ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. മദര്‍ തെരേസ ആന്റ് മീ എന്നാണ് പേര്. സ്വയം സംശയാലുക്കളായ രണ്ട് സ്ത്രീകളുടെ കഥയിലൂടെയാണ് മദര്‍തെരേസയുടെ ജീവിതം അനാവരണം ചെയ്യന്നത്. വ്യക്തിപരമായ വെല്ലുവിളികളെ അതിജീവിച്ചും നേരിട്ടും അവര്‍ രണ്ടുപേരും തങ്ങളുടെ ദൈവവിളി തിരഞ്ഞെടുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
മദര്‍ തെരേസ എങ്ങനെയാണ് നിരവധി സംശയങ്ങള്‍ നേരിട്ടതും അതിജീവിച്ചതും എന്ന് ചിത്രം വ്യക്തമാക്കുന്നു. അമേരിക്കയിലെ 800തീയറ്ററുകളില്‍ ഒക്ടോബര്‍ അ്ഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും. നല്ലൊരു ലോകം കെട്ടിപ്പടുക്കുവാന്‍ അനേകര്‍ക്ക് പ്രചോദനം നല്കുന്ന സിനിമയാണ് ഇതെന്ന് കരുതപ്പെടുന്നു.
ജാക്വലിന്‍ കോര്‍നാണാസാണ് മദര്‍തെരേസയുടെ വേഷം അവതരിപ്പിക്കുന്നത്.