ഒക്ടോബര്‍ നമുക്കറിയാവുന്നതുപോലെ ജപമാല മാസമാണ്. കൂടുതലായി കൊന്ത ചൊല്ലുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കാലം. ഈ മാസം നമുക്കെങ്ങനെ കൂടുതല്‍ ഭക്തിദായവും മാതൃസ്‌നേഹാധിഷ്ഠിതവുമാക്കാം? ഇതാ ചില എളുപ്പവഴികള്‍:
ഒരു റോസറി ഗാര്‍ഡനുണ്ടാക്കുക
മാതാവിന്റെ രൂപം പ്രതിഷ്ഠിച്ച് അതിന് ചുറ്റും വിവിധ പൂക്കള്‍ കൊണ്ട് അലങ്കരിക്കുക. മാതാവിന്റെ ചിത്രത്തില്‍ കൊന്ത അണിയിക്കുക. സാധിക്കുമെങ്കില്‍ യൗസേപ്പിതാവിന്റെയും ഉണ്ണീശോയുടെയും രൂപങ്ങളും വയ്ക്കുക. തിരുക്കുടുംബം എന്ന പ്രതീതിയുണ്ടാക്കാന്‍ ഇതുവഴി സാധിക്കും.
ജോലികള്‍ മാതാവിന് വേണ്ടി ചെയ്യുക
ഓരോ ദിവസവും എന്തുമാത്രം ജോലികള്‍ ചെയ്യുന്നവരാണ് നാം ഓരോരുത്തരും. ഓഫീസിലും വീട്ടിലും എല്ലാം ജോലിത്തിരക്ക് തന്നെ. ചെയ്യുന്ന ഈ ജോലികളെല്ലാം മാതാവിന് വേണ്ടി സമര്‍പ്പിക്കുക. ജോലിക്കിടയില്‍ മാതാവിനോട് സംസാരിക്കുക.
ദിവസത്തിലെ ചില പ്രത്യേകസമയങ്ങളില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുക
ഭക്ഷണമേശയ്ക്കലിരിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ലെങ്കില്‍ ഈ മാസം അങ്ങനെയൊരു പതിവു ആരംഭിക്കുക. ഊണ്‍ കഴിക്കുന്നതിന് മുമ്പും അത്താഴത്തിനും ബ്രേക്ക് ഫാസ്റ്റിനും മുമ്പും ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലുക.
മാതാവിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുക
മാതാവിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാനും മറ്റുള്ളവര്‍ക്ക് വാങ്ങിനല്കാനും ശ്രദ്ധിക്കുക
ശനിയാഴ്ചകള്‍ മാതാവിന് വേണ്ടി നീക്കിവയ്ക്കുക
മാതാവിന് വേണ്ടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ദിവസമാണ് ശനി. അതുകൊണ്ട് മരിയന്‍ ദേവാലയങ്ങളില്‍ ശനിയാഴ്ചകളില്‍ പോവുക. മാതാവിന്റെ നൊവേനകളും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലുക.
കാരുണ്യപ്രവൃ്ത്തികള്‍ ചെയ്യുക
ഒക്ടോബറിലെ തന്നെ രണ്ടുദിവസങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. ജപമാല രാജ്ഞിയുടെ തിരുനാളായ ഒക്ടോബര്‍ ഏഴും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാളായ 22 ഉം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമുക്കറിവുള്ളതുപോലെ മരിയ ഭക്തനായിരുന്നു. ഈ ദിവസങ്ങളിലെങ്കിലും പ്രത്യേകമായ കാരുണ്യപ്രവൃത്തികള്‍ ചെയ്യുക.
എല്ലാദിവസവും ജപമാല ചൊല്ലുക, സാധിക്കുമെങ്കില്‍ കുടുംബമൊന്നിച്ച്
എല്ലാദിവസവും ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുക. സന്ധ്യാപ്രാര്‍ത്ഥനകളില്‍ ജപമാല മുടക്കാതിരിക്കുക
തീരെചെറിയതെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങള്‍ അനുഷ്ഠി്ക്കുന്നതിലൂടെ മാതാവിന് നമ്മള്‍ കൂടുതല്‍പ്രിയപ്പെട്ടവരാകും.അമ്മ നമുക്ക് അനുഗ്രഹങ്ങള്‍ വാങ്ങിനല്കുകയും ചെയ്യും.