ഇവരാണ് ഒക്ടോബറിന്റെ പ്രിയപ്പെട്ട വിശുദ്ധര്‍

ഒക്ടോബര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക്കടന്നുവരുന്ന ആദ്യചിന്ത കൊന്തമാസവും ജപമാലരാജ്ഞിയുടെ തിരുനാളുമായിരിക്കും. എന്നാല്‍ നമുക്ക് ഏറെ പ്രിയപ്പെട്ടവരായ, പരിചിതരായ ഒരുപിടി വിശുദ്ധരുടെ തിരുനാളുകള്‍ കടന്നുവരുന്നതും ഈ മാസമാണ്.

അതുകൊണ്ട് ഇത് നമുക്ക് ഏറെപ്രിയപ്പെട്ട ആത്മീയമാസമാണ്. വിശുദ്ധകൊച്ചുത്രേസ്യയിലാണ് ഒക്ടോബര്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്ന് കൊച്ചുത്രേസ്യയുടെ തിരുനാളാണ്.

ഒക്ടോബര്‍ രണ്ട് കാവല്‍ മാലാഖമാരുടെ തിരുനാളാണ്. അവരെ ഒഴിവാക്കിക്കൊണ്ട് നമുക്കൊരു ആത്മീയജീവിതമില്ല.

ഒക്ടോബര്‍ നാല് അസ്സീസിയിലെ വിശുദ്ധഫ്രാന്‍സിസിന്റെ തിരുനാളാണ്.

ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍. ആവിലായിലെ

വിശുദധ തെരേസയുടെതിരുനാള്‍ ആചരിക്കുന്നത് ഒക്ടോബര്‍ 15 നാണ്.

വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കയുടെ തിരുനാള്‍ ഒക്ടോബര്‍ 16 നാണ് ആചരിക്കുന്നത്. അന്നേദിവസംതന്നെയാണ് നമ്മുടെ സ്വന്തം വാഴ്ത്തപ്പെട്ട തേവര്‍പ്പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാളും.

ഒക്ടോബര്‍ 22 ന് ജോണ്‍പോള്‍രണ്ടാമന്റെ തിരുനാള്‍ദിനമാണ്.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെതിരുനാള്‍ ഒക്ടോബര്‍ 28 നാണ് ആചരിക്കുന്നത്.

ഇനിപറയൂ ഈ വിശുദ്ധരൊക്കെ നമുക്കേറെപ്രിയപ്പെട്ടവരല്ലേ.എങ്കില്‍ ഈ മാസംനമുക്ക് പ്രത്യേകമായി ഈ വിശുദ്ധരുടെ മാധ്യസ്ഥംതേടിപ്രാര്‍ത്ഥിക്കാം.

എന്റെ പ്രിയപ്പെട്ട ഒക്ടോബര്‍ വിശുദ്ധരേ എന്റെ ആത്മീയജീവിതത്തിന് കാവലുണ്ടായിരിക്കണേ. എന്റെ ലൗകികമായ ആവശ്യങ്ങളില്‍ എനിക്കു വേണ്ടി മാധ്യസ്ഥം യാചിക്കണേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.