ഈ അപ്രതീക്ഷിത വിയോഗം സഭയെ നടുക്കത്തിലാഴ്ത്തി, ബിഷപ് സൈമണ്‍ന്‍റെ കബറടക്കം ബുധനാഴ്ച

ഒഡിഷ: ബാലസോര്‍ രൂപതാദ്ധ്യക്ഷനായിരുന്ന അന്തരിച്ച ബിഷപ് സൈമണ്‍ കായിപ്പുറത്തിന്‍റെ സംസ്കാരശുശ്രൂഷകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ബിഷപ്പ് സൈമണ്‍ന്‍റെ അപ്രതീക്ഷിത ദേഹവിയോഗം ഒഡീഷയിലെ സഭയെ മാത്രമല്ല ആഗോള കത്തോലിക്കാസഭയെ തന്നെ നടുക്കത്തിലാഴ്ത്തി. ഹൃദ്രോഗബാധയെ തുടര്‍ന്ന് ഇന്ന് വെളുപ്പിനായിരുന്നു അറുപത്തിയഞ്ചുകാരനായ അദ്ദേഹത്തിന്‍റെ മരണം.

കോട്ടയം  അതിരൂപതയിലെ തണ്ണീര്‍മുക്കം കണ്ണങ്കര ഇടവകാംഗമായിരുന്നു . വി.വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ച  കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ എന്ന സന്യാസമൂഹത്തില്‍ ചേര്‍ന്ന് ഒഡിഷയിലേയ്ക്കു പുറപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ ഒഡീഷ ബന്ധം ആരംഭിച്ചത്.. 1980 ല്‍ അഭിഷിക്തനായി. 2014 ല്‍ ബാലസോര്‍ ബിഷപ്പായി. ഒഡിഷ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടറി ജനറലുമായിരുന്നു. 

മഹാനായ മിഷണറിയെന്നാണ് മാധ്യമങ്ങള്‍ ബിഷപ് സൈമണെ വിശേഷിപ്പിക്കുന്നത്.




മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.