“ഒരു മില്യന്‍ കുട്ടികള്‍ക്ക് ജപമാല ചൊല്ലാമോ, ലോകം മാറിപ്പോകും”


മനില: ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലിയാല്‍ ഈ ലോകം തന്നെ മാറിപോകും എന്നാണ് വിശുദ്ധ പാദ്രെ പിയോയുടെ വാഗ്ദാനം. ഈ വാഗ്ദാനത്തെ അനുസമരിച്ചുകൊണ്ട് ലോകവ്യാപകമായി ആരംഭിച്ചിരിക്കുന്ന ഒരു പ്രോഗ്രാമാണ് വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിങ് ദ റോസറി.

ഇതിനു വേണ്ടി ഫിലിപ്പൈന്‍സിലെ കത്തോലിക്കാ സഭ കുട്ടികള്‍ക്ക് സൗജന്യമായി കൊന്തകള്‍ വിതരണം ചെയ്യും. ലോകത്തിലുള്ള എല്ലാ കുട്ടികളെയും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു ചേര്‍ക്കുന്നതിന് വേണ്ടിയാണ് കൊന്ത വിതരണം ചെയ്യുന്നത്. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

2005 ല്‍ വെനിസ്വേലയുടെ തലസ്ഥാനമായ കാരാക്കാസില്‍ ഒരു കൂട്ടംകുട്ടികള്‍ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാനും സ്്ത്രീകള്‍ അതില്‍ പങ്കുചേരുകയും അവര്‍ക്കെല്ലാവര്‍ക്കും പരിശുദ്ധ കന്യാമറിയത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമായത്. ഒക്ടോബര്‍ 18 ന് ആരംഭിച്ച ഈ പ്രാര്‍ത്ഥനായഞ്ജത്തില്‍ ലോകത്തിലെ 80 രാജ്യങ്ങള്‍ പങ്കെടുക്കും.

രാജ്യങ്ങള്‍തമ്മിലുള്ള സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുകയാണ് പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.