സാധാരണ പൊതുയോഗം: ഇന്ത്യയില്‍ നിന്ന് പത്തു പേര്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുയോഗത്തിന്റെ പ്രഥമ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് പത്തു മെ്ത്രാന്മാര്‍ പങ്കെടുക്കും. കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ഫിലിപ്പ് നേരി, അന്തോണി പൂല, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി, ബിഷപ് അലക്‌സ് വടക്കുംതല എന്നിവര്‍ സിനഡുസമ്മേളനത്തില്‍ പങ്കെടുക്കും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പതിനാറ് പേരടങ്ങിയ സാധാരണ സിനഡ് സമിതിയംഗംഎന്ന നിലയില്‍ ഇതില്‍ പങ്കെടുക്കും.

കാര്‍മ്മല്‍ സന്യാസിനി സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ, ഓഷ്യാനയെ പ്രതിനിധാനം ചെയ്തുകൊണ്ട് മലയാളി വൈദികന്‍ സിജീഷ് പുല്ലെന്‍കുന്നേലും പങ്കെടുക്കുന്നവരില്‍ പെടുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.