വ്യാകുലമാതാവിന്‍റെ അനുഗ്രഹം നേടാന്‍ നാം എന്തു ചെയ്യണം?


കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് ഓരോ മാസവും പ്രത്യേകമായ വണക്കത്തിന് വേണ്ടി നീക്കിവച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ഓഗസ്റ്റ് മാതാവിന്റെ വിമലഹൃദയത്തിന് ഒക്ടോബര്‍ ജപമാലറാണിക്ക്. സെപ്തംബര്‍ ആകട്ടെ വ്യാകുലമാതാവിനോടുള്ള പ്രത്യേകമായ വണക്കത്തിന് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

എങ്ങനെയാണ് നമുക്ക് വ്യാകുലമാതാവിന് പ്രീതികരമായ മാസമാക്കി മാറ്റാവുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാം. അതിനായി ചില മാര്‍ഗ്ഗങ്ങള്‍ പറയാം.

മറ്റുള്ളവരുടെ സങ്കടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക

നമുക്കു ചുറ്റിനുമുള്ളവര്‍ നമ്മെക്കാള്‍ സങ്കടങ്ങളുള്ളവരാണ്. പലതരത്തിലുള്ള വിഷമതകള്‍ അവര്‍ അനുഭവിക്കുന്നുണ്ടാവാം. അതൊന്നും അവര്‍ പങ്കുവയ്ക്കുന്നില്ല എന്നേയുള്ളൂ. അതുകൊണ്ട് സങ്കടപ്പെടുന്നവരില്‍ നിന്ന് മുഖംതിരിക്കാതിരിക്കുക

സഹതാപം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക

മറ്റൊരാളോട് തോന്നിയ സഹതാപവും അയാളുടെ വിഷമങ്ങളിലുള്ള സങ്കടവും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക. അതായത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളെ കഴിയും വിധം സഹായിക്കുക. രോഗിയായിരിക്കുന്നവരെ സന്ദര്‍ശിക്കുക. വിവാഹപ്രായം കഴിഞ്ഞുനില്ക്കുന്നവരെയും സ്വന്തമായി ഭവനമില്ലാത്തവരെയും ആവുംവിധം സഹായിക്കാന്‍ ശ്രമിക്കുക

വ്യാകുലമാതാവിന്റെ ചിത്രം വാങ്ങി ദു:ഖിക്കുന്നവര്‍ക്ക് കൊടുക്കുക

വ്യാകുലമാതാവിന്റെ ചിത്രത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നവരായി മാറുക. അതിന് അമ്മയുടെ അത്തരം ചിത്രങ്ങള്‍ ദുഖിക്കുന്നവര്‍ക്ക് നല്കി പ്രാര്‍തഥനകള്‍ വാഗ്ദാനം ചെയ്യുക.

മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചു പ്രാര്‍ത്ഥിക്കുക

ശിമയോന്റെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, ഉണ്ണീശോയെ കാണാതെ പോകുന്നത്. ഈശോയും മാതാവും തമ്മില്‍ കുരിശിന്റെ വഴിയില്‍ കണ്ടുമുട്ടുന്നത്, ഈശോയുടെ മരണം, ഈശോയുടെ മൃതദേഹം എടുത്ത് മാതാവ് മടിയില്‍ കിടത്തുന്നത്, ഈശോയുടെ സംസ്‌കാരം ഇവയാണ് മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍. ഇവയോരോന്നും ധ്യാനിക്കുക. പ്രാര്‍ത്ഥിക്കുക.

പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി എല്ലാദിവസവും പ്രാര്‍ത്ഥിക്കുക


വ്യാകുലമാതാവിനോടു എല്ലാദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി മാധ്യസ്്ഥം ചോദിച്ചുപ്രാര്‍ത്ഥിക്കുക

പിയാതെയുടെ ചിത്രം സ്വന്തമാക്കുക


മൈക്കലാഞ്ചലോയുടെ പിയാത്തെ ശില്പം സ്വന്തമാക്കുക. അത് നോക്കി ധ്യാനിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.