രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം

പാലാ: ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളളി, പാലാ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ മന്ദിരം. പുതിയ ആസ്ഥാനമന്ദിരത്തിന്റെ വെഞ്ചിരിപ്പുകര്‍മ്മം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍സ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. തോമസ് പാടിയത്ത്, മോണ്‍. ബോബി അലക്്‌സ് മണ്ണംപ്ലാക്കല്‍, ഫാ. മോര്‍ളി കൈതപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.