ഉരുള്‍പ്പൊട്ടലില്‍ വെള്ളവും ചെളിയും കയറിയ കടകള്‍ വൃത്തിയാക്കാന്‍ വൈദികനും നേതൃത്വം നല്കാന്‍ ബിഷപ്പും

കൂട്ടിക്കല്‍: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച കൂട്ടിക്കല്‍ ടൗണിലെ കടകള്‍ വൃത്തിയാക്കാന്‍ പാലാരൂപതയിലെ വൈദികസംഘം. നേതൃത്വം നല്കാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

രൂപതയിലെ 15 വൈദികരടങ്ങുന്ന സംഘമാണ് ഈ പ്രത്യേക ദൗത്യവുമായി കൂട്ടിക്കലില്‍ എത്തിയിരിക്കുന്നത്. കടകള്‍ വൃത്തിയാക്കിയതിന് ശേഷം വീടുകളും വൃത്തിയാക്കും.

കൂട്ടിക്കലിന്റെ ഭാവി പദ്ധതികള്‍ തീരുമാനിക്കുമെന്നും ദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ആളുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണം നല്കുമെന്നും മാര്‍ കല്ലറങ്ങാട്ട് അറിയിച്ചു.

വൈദികര്‍ക്ക് നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി നല്ല ഇടയനായി മാര്‍ കല്ലറങ്ങാട്ട് സമീപത്തു നില്ക്കുന്ന കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.