പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഇന്ന് അഭിഷിക്തനാകും

പാലക്കാട്: രൂപതയുടെ പ്രഥമ സഹായമെത്രാനായി മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഇന്ന് അഭിഷിക്തനാകും. രാവിലെ പത്തരയ്ക്ക് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ കൈവയ്പ് ശുശ്രൂഷ വഴി മെത്രാനായി വാഴിക്കപ്പെടും.

തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ ആര്‍ച്ച് ഡീക്കാനായിരിക്കും.

ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഷെക്കെയ്‌ന ടിവിയിലും പാലക്കാട് രൂപതയുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലും ഉണ്ടാകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates