മാതാപിതാക്കളെന്ന നിലയില്‍ മക്കളെയോര്‍ത്ത് വിഷമിക്കുകയാണോ, ഈ തിരുവചനങ്ങള്‍ നിങ്ങള്‍ക്കാശ്വാസമായിരിക്കും

പേരന്റിംങ് വിഷമം പിടിച്ച ഒരുകലയാണ്. ക്ഷമയും സഹിഷ്ണുതയും ഒരുപാട് വേണ്ട കല. അതോടൊപ്പം ദൈവത്തിന്റെ കരുണയും. മക്കളെ എങ്ങനെ നേര്‍വഴിക്ക് കൊണ്ടുവരും, അവരെ നല്ലരീതിയില്‍ വളര്‍ത്തും എന്നറിയാതെ വിഷമിക്കുന്ന ഒരുപാട് മാതാപിതാക്കള്‍ നമുക്ക് ചുറ്റിനുമുണ്ട്. അവര്‍ക്കാശ്വാസം കണ്ടെത്താന്‍ കഴിയുന്ന തിരുവചനങ്ങള്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലുണ്ട്.

വിശുദ്ധ മത്തായിയുടെ സുവിശേഷം 20:30-32 ഭാഗങ്ങളില്‍ അന്ധമാര്‍ക്ക് കാഴ്ച നല്കുന്നതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആ അന്ധന്മാര്‍ ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ എന്ന് ഉറക്കെ വിളിച്ചപേക്ഷിക്കുന്നുണ്ട്. ഇതുപോലെ നമുക്കും മക്കളുടെ കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദാവീദിന്റെ പുത്രാ ഞങ്ങളുടെ മക്കളിന്മേല്‍ കനിയണമേ എന്ന് പ്രാര്‍ത്ഥിക്കാം.

മത്തായിയുടെസുവിശേഷം 9:20-22 ല്‍ നാം കാണുന്നത് രക്തസ്രാവക്കാരി ഈശോയെ സ്പര്‍ശിക്കുന്നതും രോഗസൗഖ്യം പ്രാപിക്കുന്നതുമാണ്. മകളേ ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.എന്നാണ് ഈശോ അവളോട് പറയുന്നത്. ആ നിമിഷം അവള്‍ സൗഖ്യമുള്ളവളായി.
മക്കളെയോര്‍ത്ത് നീറുന്ന നമ്മോടും ഈശോപറയുന്നത് അതാണ്. ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

മത്തായി 11:28-30 ല്‍ ഈശോ പറയുന്നുണ്ട്, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് എന്ന്. ഈശോ നമ്മുടെ ഭാരങ്ങള്‍ വഹിക്കുകയും അങ്ങനെ നമുക്ക് ലഘൂകരണം അനുഭവപ്പെടുകയും ചെയ്യും. നമുക്ക് നമ്മുടെ ഭാരങ്ങള്‍ ഈശോയുടെ കൈകളിലേക്ക് കൊടുക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.