വിശ്വവിഖ്യാതമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ആരംഭിക്കും

ലോകമെങ്ങും ശ്രദ്ധ നേടിയ മെല്‍ ഗിബ്‌സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന് രണ്ടാം ഭാഗം വരുന്നു. അടുത്തദിവസമാണ് ഇത് സംബന്ധിച്ച പുതിയ വിവരം പുറത്തുവന്നത്. ഈ വര്‍ഷം ചിത്രത്തിന്‌റെ ഷൂട്ടിംങ് ആരംഭിക്കും. അതോടെ ജിം കാവെയ്‌സല്‍ വീണ്ടും ക്രിസ്തുവായി വെള്ളിത്തിരയിലെത്തും.

ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്: റെസറെക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയെക്കുറിച്ച് 2016 മുതല്‍തന്നെ ഗിബ്‌സണ്‍ വെളിപെടുത്തല്‍ നടത്തിയിരുന്നു.

എല്ലാകാലത്തെയും വച്ചേറ്റവും വ്യാപാരവിജയം നേടിയ ചിത്രംകൂടിയായിരുന്നു പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്. പുതിയ റിപ്പോര്‍ട്ടോടെ പ്രേക്ഷകര്‍ ആകാംക്ഷപൂര്‍വം ചിത്രത്തെ കാത്തിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.