സ്ഥിരം സിനഡ് ഇന്നലെ നടന്നു,വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല


കൊച്ചി: ഇന്നലെ സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേര്‍ന്നുവെങ്കിലും ചര്‍ച്ചചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സിനഡിന് ശേഷമുള്ള പത്രക്കുറിപ്പും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം പുറത്തായിട്ടില്ല.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രുസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ് ഇന്നലെ സിനഡില്‍ പങ്കെടുത്തത്.

ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റോമിലായതിനാല്‍ അദ്ദേഹത്തിന് പകരക്കാരനായിട്ടാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കെടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.