മുഖ്യമന്ത്രിക്ക് നിവേദനവുമായി അല്മായ നേതാക്കള്‍

കൊച്ചി: സീറോ മലബാര്‍ സഭ ഏകോപന സമിതിയിലെ അല്മായ നേതാക്കള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പിന്നാക്കാവസ്ഥയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നതിനും സൗകര്യമൊരുക്കണം, സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്ഷേമപദ്ധതികലും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുല്യനീതി ലഭ്യമാക്കും വിധം നല്കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്ളത്.

സീറോ മലബാര്‍ സഭയിലെ കത്തോലിക്കാ കോണ്‍ഗ്രസ്, കുടുംബകൂട്ടായ്മ, മാതൃവേദി, പിതൃവേദി, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്-കെസിവൈഎം, സില്‍സി, അല്മായ ഫോറം, സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി, കെഎല്‍എം എന്നി അല്മായ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് ഏകോപന സമിതി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.