വിശുദ്ധ ബൈബിളിന്റെ പുറംച്ചട്ടയിലെ വരയുടെയും കുരിശിന്റെയും അര്‍ത്ഥം അറിയാമോ?

നമുക്കേറെ സുപരിചിതമാണ് പിഒസി ബൈബിള്‍. അതിന്റെ കവര്‍ ചിത്രമായി കൊടുത്തിരിക്കുന്ന കുരിശും ചുവടെയുള്ള വരയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ ഈ കുരിശിനുംവരയ്ക്കും എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് നമ്മളില്‍ എത്ര പേര്‍ ആലോചിച്ചുണ്ട്?

എന്നാല്‍ ഒരു കാര്യംമനസിലാക്കുക, വളരെഅര്‍ത്ഥവത്തായിട്ടാണ് ഈ കുരിശും വരയും ചേര്‍ത്തിരി്ക്കുന്നത്. ഈശോയുടെജനനം മുതല്‍ ഉത്ഥാനം വരെയുള്ള രഹസ്യങ്ങളെയാണ് ഈ കുരിശ് അനാവരണം ചെയ്യുന്നത്. ഈശോയുടെ ജനനത്തെ സൂചിപ്പിക്കുന്ന നക്ഷത്രത്തെയും മരണത്തെ സൂചിപ്പിക്കുന്നകുരിശിനെയുമാണ് പുറംചട്ടയിലെ കുരിശ് സൂചിപ്പിക്കുന്നത്. ചുവടെയുള്ള വര ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. വരയില്‍ നിന്ന് അല്പം ഉയര്‍ന്നാണല്ലോ കുരിശ് വരച്ചിരിക്കുന്നത്. ഉത്ഥാനം ചെയ്തതും സ്വര്‍ഗ്ഗാരോഹണം ചെയ്തതുമായ കര്‍ത്താവിനെയാണ് ഇത്തരമൊരു ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഈശോയുടെജനനം മുതല്‍ ഉതഥാനം വരെയുള്ള ഘട്ടത്തെയാണ് ഈ കവര്‍ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് ദേവസിയാണ് ഈ കുരിശിന് രൂപകല്പന ചെയ്തിരിക്കുന്നത്. പല തവണ വര്ച്ചിട്ടും സംതൃപ്തി വരാതിരിക്കുകയും ഒടുവില്‍ ക്രിസ്തുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന നക്ഷത്രവും അതിന്റെ ഉള്ളില്‍ ക്രൂശുമരണത്തെ സൂചിപ്പിക്കുന്ന കുരിശും വരച്ച് കവര്‍ ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം അനുസ്മരിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.