യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ച് പ്രഭാഷണം നടത്തിയ വസീം അല്‍ ഹിക്കാമിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ചും ക്രൈസ്തവ മതവിശ്വാസത്തെ വ്രണപ്പെടുത്തിയുംപ്രഭാഷണം നടത്തിയ ഇസ്‌ലാമിക മതപ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിനെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ബിജെ പി നേതാവ് അഡ്വ. അനൂപ് ആന്റണിയാണ് പരാതിക്കാരന്‍. കഴിഞ്ഞ ക്രിസ്തുമസ് തലേന്നാണ് ഹിക്കാമി വിവാദപ്രഭാഷണം നടത്തിയത്. പ്രസംഗത്തിനെതിരെ ആദ്യ.ം എറണാകുളം സൈബര്‍ സെല്ലിലും ഡിജിപിക്കും പരാതിനല്കിയിരുന്നുവെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.