Tuesday, July 1, 2025
spot_img
More

    മാര്‍പാപ്പയുടെ പ്രത്യേക ഉര്‍ബി ഏത് ഓര്‍ബി മാര്‍ച്ച് 27 ന്

    വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്ററിനും ക്രിസ്തുമസിനും ഇതര സവിശേഷ ദിനങ്ങളിലും നല്കിവരുന്ന ഉര്‍ബി ഏത് ഓര്‍ബി ഇത്തവണ മാര്‍ച്ച് 27 ന് നല്കും. നഗരത്തിനും ലോകത്തിനും വേണ്ടി നല്കിവരുന്ന ഈ സന്ദേശം മാര്‍ച്ച് 27 ന് വൈകുന്നേരം ആറുമണിക്കാണ് നല്കുന്നത്. വിവിധ ചാനലുകള്‍ വഴിയായിരിക്കും ഉര്‍ബി ഏത് ഓര്‍ബി സംപ്രേഷണം ചെയ്യുന്നത്.

    കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടിയുള്ള സന്ദേശമായിരിക്കും ഇത്. മീഡിയ വഴി എല്ലാവരും ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ആഗോളവ്യാപകമായ പ്രാര്‍ത്ഥന, അനുകമ്പ, സഹതാപം എന്നിവയിലൂടെ ഈ വൈറസ് ബാധയോട് നാം പ്രതികരിക്കണമെന്നും പാപ്പ പറഞ്ഞു.

    കൊറോണ വ്യാപകപശ്ചാത്തലത്തില്‍ രോഗബാധിതര്‍ക്കും ശുശ്രൂഷകര്‍ക്കും വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റന്‍ഷറി പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!