ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ആശംസയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വാഷിംങ്ടണ്‍ ഡിസി: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശംസയും ആശംസയും.

എലൈവ് വൂ ഈസ് ദെയര്‍ എന്ന ഡോക്യുമെന്ററിക്കാണ് പാപ്പായുടെ പ്രശംസ. യുഎസിലെ തിയറ്ററുകളില്‍ ഒറ്റദിവസത്തേക്ക് മാത്രമായിട്ടാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തിയത്. ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യം ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് കാരണമായ അഞ്ചു വ്യക്തികളുടെ കഥയാണ് ഈ ഡോക്യുമെന്ററി പറയുന്നത്.

യുഎസിലെ 700 തീയറ്ററുകളില്‍ ഇന്നലെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഹക്കുന മൂവ് മെന്റിന്റെ ഭാഗമായിട്ടാണ് ഡോക്ടുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഗ്രൂപ്പിനെയും ഇതിന്റെ സ്ഥാപകനായ ഫാ.. ജോസിനെയും വീഡിയോ സന്ദേശത്തില്‍ പാപ്പ പ്രശംസിച്ചു.

നിങ്ങള്‍ നിങ്ങളുടെ ക്രിയാത്മകത പാഴാക്കരുത്. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും മാതാവ് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. പാപ്പ വീഡിയോയില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.