വേര്‍പെടുത്തിയ ഇരട്ട സഹോദരങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാമ്മോദീസ നല്കി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയില്‍ വ്ച്ച് ശിരസുകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരുന്ന സഹോദരങ്ങളെ വേര്‍പെടുത്തിയത്് വാര്‍ത്തയായിരുന്നുവല്ലോ. ആ സഹോദരങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം മാമ്മോദീസാ നല്കി.

ജൂണ്‍ അഞ്ചിനായിരുന്നു ബാംബിനോ ജേസു ആശുപത്രിയില്‍ വ്ച്ച സഹോദരങ്ങളെ വേര്‍പെടുത്തിയത്. അന്നുമുതല്‍ കുട്ടികളുടെ അമ്മയുടെ ആഗ്രഹമായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാമ്മോദീസാ നല്കണണമെന്നത്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് സ്വദേശികളാണ് അമ്മയും മക്കളും. ആഫ്രിക്കയിലായിരുന്നുവെങ്കില്‍ തന്റെ കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്ന് അറിയില്ലായിരുന്നുവെന്ന് വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മ എര്‍മൈന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാപ്പയുടെ വസതിയായ കാസാ സാന്താ മാര്‍ത്തയില്‍ വച്ചായിരുന്നു മാമ്മോദീസ. 2018 ജൂണ്‍ 29 നാണ് ശിരസുകള്‍ കൂടിച്ചേര്‍ന്ന എര്‍വിനായും പ്രിഫിനായും ജനിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.