മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ സ്മരണയ്ക്കായി വത്തിക്കാനില്‍ കുരിശ് സ്ഥാപിച്ചു

വത്തിക്കാന്‍ സിറ്റി: മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ സ്മരണയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ കുരിശു സ്ഥാപിച്ചു. ട്രാന്‍സ്പരന്റായ കുരിശിനുള്ളില്‍ ലൈഫ് ജാക്കറ്റും വ്യക്തമായി കാണാം. അപ്പസ്‌തോലിക് പാലസിന്റെ പ്രവേശനകവാടത്തിലാണ് കുരിശു സ്ഥാപിച്ചിരിക്കുന്നത്.

കുരിശ് എന്നത് സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നും അതോടൊപ്പം അത് രക്ഷയുടെയും മോചനത്തിന്റെയുമാണെന്നും പാപ്പ ചടങ്ങില്‍ പറഞ്ഞു. കുരിശ് കൂടുതല്‍ ശ്രദ്ധയോടെ സത്യം അന്വേഷിക്കാനുള്ളവെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്.2019 ജൂലൈ മൂന്നിന് മെഡിറ്ററേറിയന്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനായകുടിയേറ്റക്കാരന്റെ സ്മരണയ്ക്കായിട്ടാണ് ലൈഫ് ജാക്കറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

നമ്മുടെ കണ്ണ് തുറക്കണം, ഹൃദയം തുറക്കണം, ഓരോരുത്തരും ഓരോ മനുഷ്യജീവനുകളെയും രക്ഷിക്കാന്‍ പ്രതിബദ്ധരാകണം. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ ഇത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്.കുടിയേറ്റക്കാര്‍ അനീതികളുടെ ഇരകളാണെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.