നവംബറില്‍ മാര്‍പാപ്പ തായ്‌ലന്റിലും ജപ്പാനിലും. ഇന്ത്യയില്‍..?

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ജപ്പാനും തായ്‌ലന്റും സന്ദര്‍ശിക്കും. 20-23 തീയതികളിലാണ് തായ്‌ലന്റ് സന്ദര്‍ശനം, 23-26 തീയതികളില്‍ ജപ്പാനും സന്ദര്‍ശിക്കും. ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളിലും പാപ്പയെത്തും. പ്രൊട്ടക്ട് ഓള്‍ ലൈഫ് എന്നതാണ് ജപ്പാന്‍ സന്ദര്‍ശനത്തിന്റെ പ്രമേയം.

പാപ്പായുടെ ജപ്പാന്‍-തായ്‌ലന്റ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായതോടെ പാപ്പ ഇനിയെന്നാണ് ഇന്ത്യയിലേക്ക് എത്തുക എന്ന ആകാംക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇന്ത്യാഗവണ്‍മെന്റിന്റെ ഔദ്യോഗികമായ ക്ഷണം ഇല്ലാത്തതാണ് പാപ്പായുടെ ഇന്ത്യാസന്ദര്‍ശനം വൈകിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഇതിനകം പലവട്ടം മാര്‍പാപ്പ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.