മാര്‍പാപ്പ കേരളം സന്ദര്‍ശിക്കുമോ?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായതോടെ അദ്ദേഹം കേരളത്തിലെത്തുമോ എന്നതിനെക്കുറിച്ചാണ് പല കോണുകളില്‍ നിന്നും ചര്‍ച്ചകള്‍ ഉയരുന്നത്. മാര്‍പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളം സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മ ഉള്‍പ്പടെ, ചാവറയച്ചന്‍, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യ എന്നിവരുടെ ജന്മനാട് എന്നതിന്റെ പേരില്‍ പാപ്പ കേരളം സന്ദര്‍ശിക്കാന്‍ സാധ്യതകളേറെയാണ്. ഇന്ത്യയിലെത്തിയാല്‍ തീര്‍ച്ചയായും കൊല്‍ക്കൊത്ത സന്ദര്‍ശിക്കുമെന്ന കാര്യവും തീര്‍ച്ചയാണ്. മദര്‍ തെരേസയുടെ കബറിടം അവിടെയാണല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ ഇന്ത്യാസന്ദര്‍ശനം ഉണ്ടാകൂ.

അതുകൊണ്ടുതന്നെ പാപ്പായുടെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാത്രമേ അറിയാന്‍ കഴിയൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.