ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിച്ചത് അഭയാര്‍ത്ഥികള്‍ക്കൊപ്പം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ 85 ാം ജന്മദിനം ആഘോഷിച്ചത് അഭയാര്‍ത്ഥികള്‍ക്കൊപ്പം. സൈപ്രസില്‍ നിന്ന് പാപ്പ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു പാപ്പായുടെ ജന്മദിനാഘോഷം.

ഗ്രീസ്-സൈപ്രസ് സന്ദര്‍ശനവേളയില്‍ പാപ്പ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന പത്തുപേര്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. പാപ്പ ഓരോുത്തരെയും വ്യക്തിപരമായി കാണുകയും അവരുടെ അനുഭവവിവരണം കേള്‍ക്കുകയും ചെയ്തു. അങ്ങാണ് ഞങ്ങളെ രക്ഷിച്ചത്. അഭയാര്‍ത്ഥികള്‍ പാപ്പായോട് നന്ദി പ്രകടനം നടത്തിയതായി വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി അറിയിച്ചു. അഫ്ഗാന്‍ അഭയാര്‍ത്ഥി വരച്ച ഒരു ചിത്രമാണ് ഇവര്‍ പാപ്പയ്ക്ക് ജന്മദിനസമ്മാനമായി നല്കിയത്.

മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്ന ഒരു അഭയാര്‍ത്ഥിയാണ് ചിത്രത്തിലുള്ളത്. പാപ്പാ ആയതിന് ശേഷമുള്ള ആദ്യജന്മദിനം ഫ്രാന്‍സിസ് മാര്‍പാപ്പ ആഘോഷിച്ചത് വത്തിക്കാന് സമീപം താമസിക്കുന്ന ഭവനരഹിതരായ നാലുപേര്‍ക്കൊപ്പമായിരുന്നു. 2017 ല്‍രോഗികളായ കുട്ടികള്‍ക്കൊപ്പവും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.