Tuesday, July 1, 2025
spot_img
More

    പാപ്പ- മോദി കൂടിക്കാഴ്ച അനിശ്ചിതത്വത്തില്‍

    വത്തിക്കാന്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തില്‍. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

    എന്നാല്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇതുവരെ വിദേശകാര്യമന്ത്രാലയം യാതൊരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. കണ്ടുമുട്ടുമെന്നോ ഇല്ലെന്നോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഈ മൗനമാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച് സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. റോമില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര. വെള്ളിയാഴ്ച മുതല്‍ നവംബര്‍ രണ്ടുവരെയാണ് സന്ദര്‍ശനതീയതികള്‍.

    ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി 30,31 തീയതികളിലാണ് നടക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!