ക്രിസ്തുമസ് വേളയില്‍ തടവുകാര്‍ക്ക് മാപ്പ് കൊടുക്കണമെന്ന് ലോകനേതാക്കളോട് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിന്റെ ഈ ആഗമനദിവസങ്ങളില്‍ ലോകമെങ്ങുമുളള ഭരണകൂടങ്ങള്‍ക്കായി ഫ്രാന്‍സിസ്മാര്‍പാപ്പയുടെ കത്ത്. കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഒരുകാര്യം. ക്രിസ്തുമസ് കാലത്ത് തടവുകാര്‍ക്ക് മാപ്പ് കൊടുക്കണം. ഡിസംബര്‍12 ന് പുറപ്പെടുവിച്ച വത്തിക്കാന്‍ പ്രസ് റീലിസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തടവുകാരോട് പ്രത്യേക കരുതലും സ്‌നേഹവുംകരുണയും കാണിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനകം പല അവസരങ്ങളിലും അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം 2013ലെ പെസഹാദിനത്തില്‍ അദ്ദേഹം കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത് ജയില്‍പ്പുള്ളികളെയായിരുന്നു .

പിന്നീട് പലതവണ ജയില്‍പ്പുള്ളികളോട്ുള്ള അനുകമ്പ മാര്‍പാപ്പ പ്രകടിപ്പിച്ചിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.