2024 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയില്‍?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിനായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമായ സൂചന. ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനത്തില്‍വച്ച് പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തവര്‍ഷത്തെ അപ്പസ്‌തോലികപര്യടനത്തില്‍ ഇന്ത്യയും ഉണ്ടാവുമെന്നാണ് പാപ്പായുടെ വാക്ക്. ഭാരതം ഏറെ നാളായികാത്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകം പലവട്ടം ഭാരതസന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പായുമായികൂടിക്കാഴ്ച നടത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.