അമ്മമാര്‍ക്ക് ആശ്വാസമായി മാര്‍പാപ്പയുടെ ട്വിറ്റര്‍

ലോകത്തിലെ സകല അമ്മമാരോടും ഐകദാര്‍ഢ്യംപ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. മക്കള്‍ മൂലം വിവിധതരത്തിലുള്ള വേദനകളും ദുരിതങ്ങളും അനുഭവിക്കുന്ന അമ്മമാർക്ക തന്റെ സാമീപ്യം വ്യക്തമാക്കിക്കൊണ്ടാണ് പാപ്പായുടെ ഈ കുറിപ്പ്.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോട് അനുബന്ധി്ച്ച് ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നേ ദിവസം ഞാന്‍ എല്ലാ അമ്മമാരോടും എന്റെ സാമീപ്യം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യാതനകളനുഭവിക്കുന്ന മക്കളുളള അമ്മമാരോട്. പ്രത്യേകിച്ച് രോഗികളായ മക്കള്‍, പാര്‍ശ്വവല്‍ക്കൃതരായമക്കള്‍.. കാരാഗൃഹവാസികളായമക്കള്‍… മക്കളുടെ കഷ്ടപ്പാടുകളില്‍ വേദനിക്കുന്ന എല്ലാ അമ്മമാരെയുംപരിശുദ്ധ അമ്മ ആശ്വസിപ്പിക്കട്ടെ.
പാപ്പ കുറിച്ചു.

നാലുകോടിയിലേറെ ട്വിറ്റര്‍ അനുയായികളുണ്ട് പാപ്പയ്ക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.