ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയം; ഇനി വിശ്രമദിനങ്ങള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹെര്‍ണിയ ഓപ്പറേഷന്‍ വിജയപ്രദമായിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ്. കഴിഞ്ഞ ദിവസമാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാപ്പയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് ചൊവ്വാഴ്ചയാണ് ഓപ്പറേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാരുടെ വിദ്ഗദസംഘംതീരുമാനിച്ചെങ്കിലും ഈ വാര്‍ത്ത പുറത്തുവിട്ടത് ബുധനാഴ്ചയായിരുന്നു

.ബുധനാഴ്ച പൊതുദര്‍ശന വേളയ്ക്ക് ശേഷമായിരുന്നു പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട ഓപ്പറേഷനാണ് നടന്നത്.

ഓപ്പറേഷനെ തുടര്‍ന്ന് ജൂണ്‍ 18 വരെയുള്ള പാപ്പായുടെ എല്ലാ പ്രോഗ്രാമുകളും റദ്ദാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിലും പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു കാരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.