മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി മാര്‍പാപ്പയുടെ പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങുന്നു

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുളള പരാമര്‍ശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങുന്നു. ഇറ്റാലിയന്‍ ഭാഷയിലുള്ള പുസ്തകത്തിന്റെ പേര് ഏഗെയ്ന്‍സ്റ്റ് വാര്‍; ദ കറേജ് റ്റു ബില്‍ഡ് പീസ് എന്നാണ്. 192 പേജാണ് ഉള്ളത്.

പടിപടിയായി നാം വലിയൊരു ദുരന്തത്തിലേക്കാണ് ചുവടുകള്‍ വയ്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സമാധാനം തകരുന്നത് യുദ്ധങ്ങള്‍ക്ക് കാരണമാകും. ഇത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കും. നാം തയ്യാറാവുകയാണെങ്കില്‍ യുദ്ധ്ം ഒഴിവാക്കാന്‍ കഴിയും. പക്ഷേ നാം അതിന് ശ്രമിക്കുന്നില്ല.യുദ്ധം ഒരിക്കലും അനിവാര്യതയല്ല. യുദ്ധത്തിലൂടെ നാം ദൈവത്തിന്റെ സ്ൃഷ്ടികളെയാണ് നശിപ്പിക്കുന്നത്. ഭാവിയിലെ കുട്ടികളെയാണ് ഇല്ലാതാക്കുന്നത്. പാപ്പ ആമുഖത്തില്‍ പറയുന്നു.

വത്തിക്കാന്‍ പബ്ലീഷിംങ് ഹൗസാണ് പ്രസാധകര്‍. ആദ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.വിവര്‍ത്തനങ്ങള്‍ എന്ന് പുറത്തിറങ്ങും എന്നതിനെക്കുറിച്ച് പ്രസാധകര്‍ സൂചനകള്‍ ന്‌ല്കിയിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.