യുക്രെയ്ന്‍; സമാധാനത്തിന് വേണ്ടി മെയ് മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മാതാവിന്റെ വണക്കത്തിന് വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ഈ മാസത്തില്‍ എല്ലാ ദിവസവും സമാധാനത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യേകിച്ച് യുക്രെയ്‌ന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. മാരിപ്പോള്‍ മേരിയുടെ നഗരമാണ്. വളരെ ക്രൂരമായിട്ടാണ് ബോംബിട്ട് നഗരം തകര്‍ത്തിരിക്കുന്നത്. കുട്ടികള്‍ പലായനം ചെയ്യുന്നതിന്റെ ഭീകരമായ വാര്‍ത്തകളാണ് അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അക്രമത്തിന്റെ ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു. ആത്മീയതയുടെ ആയുധങ്ങള്‍ ധരിക്കുക. സംവാദത്തിന്റെയും സമാധാനത്തിന്റെയും വഴി തിരഞ്ഞെടുക്കുക. അതിന് വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്ക് ശേഷം നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.