അമ്മ മാതാവിനൊപ്പം.. സ്തുതിയുടെ മേലങ്കിയുമായി ഗോഡ്‌സ് മ്യൂസിക് വീണ്ടും

സ്തുതിച്ചു പാട് എന്ന പാട്ട് കേള്‍ക്കാത്തവരായി ഒരുപക്ഷേ കത്തോലിക്കര്‍ക്കിടയില്‍ ആരും തന്നെ കാണില്ല. ശാലോം ടിവിയിലെ ജാഗരണപ്രാര്‍ത്ഥനയിലൂടെ ജനലക്ഷങ്ങളിലേക്കാണ് ആ പാട്ട് ഇറങ്ങിച്ചെന്നത്.ഗോഡ്‌സ് മ്യൂസിക്ക ആയിരുന്നു ആ ഗാനം അവതരിപ്പിച്ചത്. ഇ്ത്തവണ ഗോഡ്‌സ് മ്യൂസിക്ക് പുതിയൊരു സ്തുതിഗീതവുമായി എത്തിയിരിക്കുകയാണ്.

അമ്മമാതാവിനൊപ്പം എന്ന് തുടങ്ങുന്നതാണ് ഈ ഗാനം. മലയാളത്തില്‍ ആദ്യമായി പരിശുദ്ധഅമ്മയോടും കാവല്‍മാലാഖയോടും പേരിന് കാരണഭൂതരായ വിശുദ്ധരോടും ഒപ്പം ഈശോയെ സ്തുതിച്ചുപാടുന്ന ഗാനമാണ് ഇത്. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചാന്ദനിയാണ്. പലതവണ കേള്‍ക്കുന്നതിലൂടെ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക്അഭിഷേകത്തിന്റെ പുഴ ഒഴുകുന്ന ഗാനമാണ് ഇത്.

യുകെ കേന്ദ്രമായിട്ടാണ് ഗോഡ്‌സ് മ്യൂസിക്പ്രവര്‍ത്തിക്കുന്നത്. ഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണം എന്ന ദൗത്യം ഏറ്റെടുത്തു നിര്‍വഹിക്കുകയാണ് ഇതിന്റെ സാരഥികളായ എസ് തോമസും ഭാര്യ ലിസിയും. ഇരുവരും ചേര്‍ന്ന് നിരവധി ആത്മീയഗാനങ്ങള്‍ കേരളസഭയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

ഈ പുതിയ സ്തുതിഗീതം കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.