പ്രവാസികളുടെ ഹൃദയ നൊമ്പരങ്ങള്‍ അടയാളപ്പെടുത്തുന്ന ഗാനവുമായി “യേശുപരനേ തുണ നീ”

പ്രവാസികളുടെ ഹൃദയസംഘര്‍ഷങ്ങള്‍ ആരറിയുന്നു, അവരല്ലാതെ? സ്വന്തം നാടും വീടും ബന്ധുജനങ്ങളെയും വിട്ടു ജീവിതസ്വപ്‌നങ്ങളുമായി വിദേശങ്ങളിലേക്ക് ചേക്കേറുന്നവരാണ് അവരോരുത്തരും. അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജീവിക്കുന്നവരാണ് അവരെല്ലാവരും.

എന്നാല്‍ നാട്ടില്‍ കഴിയുന്ന ബന്ധുക്കള്‍ കരുതുന്നത് വിദേശത്ത് അവര്‍ സുഖിച്ചുജീവിക്കുകയാണെന്നാണ്. പക്ഷേ പലവിധ പ്രതികൂലങ്ങളിലൂടെയുംസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്നവരാണ് അവരെല്ലാവരും.

ഇങ്ങനെയുള്ള ഓരോ പ്രവാസിയുടെയും ഹൃദയവിചാരങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഭക്തിഗാനമാണ് സിസ്റ്റര്‍ ജിയ എംഎസ്‌ജെ എഴുതിയ യേശുപരനേ തുണ നീ.

പ്രവാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകാത്തിരിക്കുന്നവരുടെയും പ്രിയപ്പെട്ടവരെയോര്‍ത്ത് പ്രവാസിയായി കഴിയുന്നവരുടെയും വിചാരങ്ങളും സങ്കടങ്ങളും ഈ വരികളിലുണ്ട്. സാമ്പത്തികബാധ്യതകളാണ് പലരെയും പ്രവാസികളാക്കുന്നത് കടമേറെയുണ്ട്, കടമയുണ്ട് വീട്ടുവാന്‍ ആവാത്ത ബാധ്യതയും എന്ന വരികള്‍ മലയാളികളായ ഓരോ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരിട്ട് വ്യക്തമാകുന്ന ഒരു അനുഭവതലമാണ്.

ദൈവത്തെ മാത്രം ആശ്രയിച്ചും അവിടുത്തെ കരം പിടിച്ചും മാത്രം മുന്നോട്ടുപോകുന്നവരാണ് പ്രവാസികളെന്നു ഈ ഗാനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഷെര്‍ഡിന്‍ തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആല്‍ഡ്രിയ സാബുവിന്റെ സ്വരത്തിലാണ് ഹൃദയാകര്‍ഷകമായ ഈ ഗാനം കേള്‍ക്കാന്‍ കഴിയുന്നത്. ഗുഡ് ന്യൂസ് മീഡിയ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രവാസിഗാനം ഓരോ മലയാളിയും നിര്‍ബന്ധമായും കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടതാണ്. കാരണം ഇത് നമ്മുടെ ജീവിതമാണ്.

https://www.youtube.com/watch?v=5146EJaRFRo&feature=youtu.beമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.