കര്‍ത്താവിനോട് അപേക്ഷിക്കേണ്ട ഒരു കാര്യം ഇതാ

നിരവധിയായ നിയോഗങ്ങളുമായി ദൈവതിരുമുമ്പാകെ മുട്ടുകുത്തുന്നവരാണ് നാം ഓരോരുത്തരും. പ്രാര്‍ത്ഥിക്കാന്‍ എത്രയെത്ര കാരണങ്ങള്‍. പക്ഷേ അങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ ഒരിക്കലെങ്കിലും നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍കഴിഞ്ഞിട്ടുണ്ടോ എന്ന സ്വയംചോദിക്കുന്നത് നല്ലതാണ്. അത് മറ്റൊന്നുമല്ല സങ്കീര്‍ത്തം 27 :4 ലെ കാര്യമാണ്.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു.കര്‍ത്താവിന്റെ മാധുര്യംആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.

ശരിയല്ലേ, നാം ഒരിക്കലെങ്കിലും ഇങ്ങനെയൊരു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ ഭൗതികജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍തഥനകളില്‍ ഒരിക്കല്‍പോലും ഇത്തരമൊരു പ്രാര്‍ത്ഥനയും ആഗ്രഹവും നമ്മള്‍ നടത്തിയിട്ടില്ലെങ്കില്‍ ഇനിയെങ്കിലും ഈ പ്രാര്‍ത്ഥന നമുക്ക് ചൊല്ലാം.

കര്‍ത്താവിന്റെ ആലയത്തില്‍ സ്ഥിരമായി ജീവിക്കാന്‍വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നാം ഓരോരുത്തരും.. അല്ലേ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.