പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍

ഇന്ന് ലോകമെങ്ങും പകര്‍ച്ചവ്യാധികളാണ്. പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാന്‍ ശാസ്ത്രം അതിന്റെ വഴി നോക്കുമ്പോള്‍ അതിനൊപ്പം നമ്മള്‍ ആത്മീയമനുഷ്യര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. അനേകം പ്രാര്‍ത്ഥനകള്‍ ഇന്ന് ഇതിന് വേണ്ടി നിലവിലുണ്ടെങ്കിലും പരിശുദ്ധാത്മാനിവേശിതമായി രചിക്കപ്പെട്ട ബൈബിളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ ഏറെ ഫലം ചെയ്യുമല്ലോ

കര്‍ത്താവേ നീ എന്റെ ഭവനത്തില്‍ ഞാന്‍ യോഗ്യനല്ല. നീ ഒരുവാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും.( മത്താ: 8:8)

എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു. കര്‍ത്താവേ ഇനിയും എത്രനാള്‍. കര്‍ത്താവേ എന്റെ ജീവന്‍ രക്ഷിക്കാന്‍ വരണമേ. അങ്ങയുടെ കാരുണ്യത്താല്‍ എന്നെ മോചിപ്പിക്കണമേ.( സങ്കീ 6: 3)

പാപം നിമിത്തം മനുഷ്യനെ അങ്ങ് ശിക്ഷിക്കുമ്പോള്‍ അവന് പ്രിയങ്കരമായതിനെയെല്ാം അവിടുന്ന് കീടത്തെപോലെ നശിപ്പിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം. കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എന്റെ നിലവിളി ചെവിക്കൊള്ളണമേ. ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ് അടങ്ങിയിരിക്കരുതേ. സങ്കീ 39: 12)

അവിടുന്ന് നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും. അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും. അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും. ( സങ്കീ 91: 4)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.