Saturday, July 12, 2025
spot_img
More

    ‘ഹൃദയത്തിലേക്ക് ഒരേ ദൂരം ‘വൈദികരെക്കുറിച്ചുള്ള സിനിമ വരുന്നു; മീഡിയ പാര്‍ട്ണറായി മരിയന്‍ പത്രം

    സിനിമയിലൂടെയും നവമാധ്യമങ്ങളിലൂടെയും കത്തോലിക്കാസഭയും വൈദികരും പരിഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് യഥാര്‍്ത്ഥ പൗരോഹിത്യത്തിന്റെ സൗന്ദര്യവും മഹത്വവും വെളിവാക്കുന്ന സിനിമ ഒരുങ്ങുന്നു. ബിഗ് ഹാന്‍ഡ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനീഷ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം എന്ന സിനിമയാണ്അത്.

    അനീഷ് മാര്‍ട്ടിന്‍ ജോസഫും ലീജോ തദേവൂസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വൈദികവിദ്യാര്‍ത്ഥിയായ ജസ്റ്റിനിലൂടെയും അദ്ദേഹത്തെ തിരുത്തലുകളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്ന സാമുവല്‍ അച്ചനിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്.

    പരിശുദ്ധാത്മാവ് നല്കിയ നിര്‍ദ്ദേശമനുസരിച്ചാണ് ഈ സിനിമയ്ക്ക് രൂപം നല്കിയിരിക്കുന്നതെന്നും കൃത്യമായ ഒരു പ്രൊഡ്യൂസര്‍ ഇനിയും ഈ സിനിമയ്ക്ക് വന്നിട്ടില്ലെന്നും ഈ സംരംഭത്തോട് താല്പര്യമുളളവരെ സഹകരിപ്പിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അനീഷും ലിജോയും പറയുന്നു. ഒരു കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ റിക്കാര്‍ഡിംങ് കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രം റീലിസ്‌ചെയ്യാനുളള ശ്രമത്തിലാണ് അണിയറക്കാര്‍. കേരളത്തിലെ ബിഷപ്പ്മാരുടെയും പ്രമുഖ ധ്യാനഗുരുക്കന്മാരുടെയും അനുഗ്രഹാശീര്‍വാദങ്ങളുള്ള ഈ സംരംഭത്തിന്റെ മീഡിയ പാര്‍ട്ണറായി മരിയന്‍ പത്രം പ്രവര്‍ത്തിക്കുന്നു.

    സിനിമയുമായി സഹകരിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഫോണ്‍: 7907174479,9946983620, aneeshmartinfilms@gmail.com

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!