വൈദികര്‍ ഇരട്ടത്താപ്പ് ജീവിതം നയിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ഇരട്ടത്താപ്പ് ജീവിതം നയിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പദവികളോടുള്ള ആസക്തി, ലൗകിക സുഖാന്വേഷണം എന്നിവ വൈദികര്‍ തളളിക്കളയുകയും കുരിശ്,കൂദാശകള്‍,പ്രാര്‍ത്ഥനകള്‍, തപശ്ചര്യകള്‍ എന്നിവയാലുള്ളസഭയുടെ മധ്യസ്ഥതകളെ സ്വീകരിക്കുകയും വേണം.പാപ്പ ഓര്‍മ്മിപ്പിച്ചു.

സ്‌പെയ്‌നിലെ ബര്‍സെല്ലോണ അതിരൂപതയില്‍ യുവജന അജപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരുടെ സംഘത്തോട് സംസാരിക്കുകയായിരുന്നു പാപ്പ.

പൗരോഹിത്യ ദൈവവിളി വൈയക്തികമാണ്. ആ വിളി സ്വീകരിച്ചവന്‍ വലിയൊരു സമൂഹത്തില്‍ അംഗമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്, അതുപോലെ തന്നെ ഒരുമിച്ച് ചരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. അപ്പസ്‌തോലന്മാരുടെ അനുഭവത്തിലും വ്യക്തിപരം, സമൂഹപരം എന്നീ ദ്വിമാനങ്ങള്‍ ഉണ്ട്. നമ്മുടെ ദാരിദ്ര്യത്തിലും ദുര്‍ബലതയിലും നിന്നാണ് യേശു നമ്മെ വിളിക്കുന്നത്. ആ വിളിയോട് നാം ശാശ്വതമായ പരിവര്‍ത്തനത്തോടുകൂടി പ്രത്യുത്തരിക്കണം.

വൈദികര്‍ കര്‍ത്താവിന്റെ കരുണയാല്‍ സ്പര്‍ശിതരായി കാരുണ്യം കാണിക്കണമെന്നും പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.